ThrissurNattuvarthaLatest NewsKeralaNews

പിഴ ഈടാക്കാൻ സർക്കാർ നിർദ്ദേശം, പണി തുടങ്ങി എംവിഡി: കാറില്ലാത്ത യുവാവിന് കൂളിംഗ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ 3250രൂപ പിഴ

തൃശൂർ: പിഴ ഈടാക്കാൻ സർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെ, പണി തുടങ്ങി മോട്ടോർ വാഹന വകുപ്പ്. അനധികൃതമായി കൂളിംഗ് ഫിലിം ഒട്ടിച്ചതിന് ബൈക്ക് യാത്രക്കാരന് മോട്ടോർ വാഹന വകുപ്പ് കനത്ത തുക പിഴയിട്ടു. ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശിയായ നൗഷാദിനാണ് 3250 രൂപ പിഴയടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി കത്ത് കിട്ടിയത്. മൂവാറ്റുപുഴ ആ‌‌ർടിഓഫീസാണ് കത്തയച്ചിരിക്കുന്നത്.

കൂളിംഗ് ഫിലിം ഒട്ടിച്ചതിനും നമ്പർ പ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. കോതമംഗലം മലയിൻകീഴ് ഭാഗത്ത് എംവി ഡി നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് കത്തിൽ പറയുന്നത്. ഡ്രൈവറുടെ പേരും കൊടുത്തിട്ടുണ്ട്.

പ്ലസ് വൺ സീറ്റുകളിലെ കുറവ്: സീറ്റുകൾ പുനക്രമീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ആർടി ഓഫീസിൽ നിന്ന് അയച്ചിരിക്കുന്ന കത്തിൽ കൊടുത്തിരിക്കുന്നത് സ്വിഫ്റ്റ് കാറിന്റെ ചിത്രമാണ്. എന്നാൽ, വാഹനത്തിന്റെ സ്ഥാനത്ത് സ്‌കൂട്ടർ എന്നാണ് എഴുതിയിരിക്കുന്നത്. അതേസമയം, നൗഷാദിന് സ്വന്തമായി കാറില്ല. വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം പക്ഷേ കൃത്യമാണ്. താൻ അടുത്തിടെയൊന്നും കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോയിട്ടില്ലെന്നും നൗഷാദ് വ്യക്തമാക്കുന്നു.
തൃശൂരിൽ ജോലി ചെയ്യുന്ന താൻ, ഇരിഞ്ഞാലക്കുട – തൃശൂർ ഭാഗം വിട്ട് മറ്റെവിടേയ്ക്കും പോകാറില്ലെന്നും നൗഷാദ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button