ErnakulamLatest NewsKeralaNattuvarthaNews

മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം : മൂന്നുപേർ പിടിയിൽ

കോ​ട്ട​യം അ​ര്‍​പ്പൂ​ക്ക​ര താ​ന്നി​ക്കു​ന്നേ​ല്‍ ബി​പി​ന്‍(19), വാ​ഗ​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ പു​ളി​ങ്കു​ന്നം പ​ള്ളി​പ്പ​റ​മ്പ് ജി​തി​ന്‍(23), പീ​രു​മേ​ട് കി​ന്‍​സ്‌​ലി വീ​ട്ടി​ല്‍ ഗൗ​തം(20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു യു​വാ​ക്കൾ അറസ്റ്റിൽ. കോ​ട്ട​യം അ​ര്‍​പ്പൂ​ക്ക​ര താ​ന്നി​ക്കു​ന്നേ​ല്‍ ബി​പി​ന്‍(19), വാ​ഗ​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ പു​ളി​ങ്കു​ന്നം പ​ള്ളി​പ്പ​റ​മ്പ് ജി​തി​ന്‍(23), പീ​രു​മേ​ട് കി​ന്‍​സ്‌​ലി വീ​ട്ടി​ല്‍ ഗൗ​തം(20) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പൊ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

Read Also : മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്‌ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നു- കാമുകൻ

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പ​ച്ചാ​ള​ത്തു​ള്ള ഒ​രു സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ​ആണ് പ്ര​തി​ക​ള്‍ മു​ക്കു​പ​ണ്ടം പ​ണ​യം​വ​യ്ക്കാ​നെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ലെ അ​പ്രൈ​സ​ര്‍ പ​ണ്ടം ഉ​ര​ച്ചു​നോ​ക്കി​യ​തോ​ടെ ഇ​ത് മു​ക്കാ​ണെ​ന്നു തെ​ളി​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പ്ര​തി​ക​ള്‍ മാ​ല തി​രി​കെ ചോ​ദി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന്‍ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​വ​ർ സ്ഥാ​പ​ന​ത്തി​ല്‍ ബ​ഹ​ളം​വ​യ്ക്കു​ക​യും വ​നി​താ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തുടർന്ന്, ജീവനക്കാർ പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ സ്ഥാ​പ​ന മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്രതികളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button