എരുമേലി: കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമേലി കൊരട്ടി ചിറക്കലകത്ത് സാബിൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ (ജോക്കുട്ടൻ-22) ആണ് മരിച്ചത്.
സീപോർട്ട് എയർപോർട്ട് റോഡിൽ ഐഒസി പമ്പിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തോടെ ആയിരുന്നു അപകടം നടന്നത്. യുവാവ് സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച പത്തിനു കൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ നടക്കും. മാതാവ് ജെർളി സാബിൻ. സഹോദരങ്ങൾ: ജൂബിൻ സെബാസ്റ്റ്യൻ (വൈദിക വിദ്യാർത്ഥി), ജുവൽ സെബാസ്റ്റ്യൻ (പ്ലസ്ടു വിദ്യാർത്ഥിനി).
Leave a Comment