ആഗോള വിപണിയിൽ ചാഞ്ചാട്ടം നേരിട്ടതോടെ ആഭ്യന്തര സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 172 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,757- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 55 പോയിന്റ് നഷ്ടത്തിൽ 17,021- ലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിൽ തുടക്കത്തിലുണ്ടായ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.
സെക്ടറൽ സൂചികകളിൽ ഐടി ഇന്ന് നേട്ടത്തിലാണ്. മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവയിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയവയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments