കേസ് എടുക്കാമെങ്കിൽ കേസ് എടുക്ക്, കലാപാഹ്വാനവുമായി റിജിൽ മാക്കുറ്റി: കേസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ

മോദിയുടെയും അമിട്ടിൻ്റെയും തന്തയുടെ വകയല്ല ഇന്ത്യ

 തൃശൂർ : രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ. നരേന്ദ്ര മോദി കള്ളനാണ് എന്ന് ആയിരം തവണ ഉച്ചത്തിൽ വിളിച്ച് പറയുന്നുവെന്നും കേസ്സ് എടുക്കാമെങ്കിൽ കേസ് എടുക്ക് എന്നും വെല്ലിവിളിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് റിജിലിന്റെ ആഹ്വാനം. മോദിയുടെയും അമിട്ടിൻ്റെയും തന്തയുടെ വകയല്ല ഇന്ത്യ എന്നും റിജിൽ പറയുന്നു. ഇതിനെതിരെ വിമർശനം ഉയരുകയാണ്.

read also: ‘ഈ നിമിഷം മുതൽ ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതാകുന്നു’: വീഡിയോ പങ്കുവെച്ച് വിനായകൻ

കുറിപ്പ്

പോരാട്ടം തീജ്വാലയായി പടരും
നരേന്ദ്ര മോദി കള്ളനാണ്
ആയിരം തവണ ഉച്ചത്തിൽ
വിളിച്ച് പറയുന്നു.
കേസ്സ് എടുക്കാമെങ്കിൽ കേസ് എടുക്ക്
മോദിയുടെയും അമിട്ടിൻ്റെയും തന്തയുടെ വകയല്ല ഇന്ത്യ
രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം
പ്രഖ്യാപിച്ച് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധത്തിൽ

Share
Leave a Comment