
ഉണ്ണി മുകുന്ദൻ നായകനായ ‘മേപ്പടിയാൻ’ എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
എഎൻ രാധാകൃഷ്ണന്റെ വീട്ടിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹം സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂരില്‍ വെച്ച് നടക്കും.
അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ചു: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
വിഷ്ണു മോഹന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിച്ച മേപ്പടിയാനില്‍ ഉണ്ണി മുകുന്ദനായിരുന്നു നായകന്‍. ചിത്രം നിര്‍മ്മിച്ചതും ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു. തിയേറ്ററില്‍ മികച്ച വിജയമാണ് ചിത്രം നേടിയത്. അഞ്ജു കുര്യന്‍, സൈജു കുറുപ്പ്, മാമുക്കോയ, അജു വര്‍ഗീസ്, കോട്ടയം രമേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.
Post Your Comments