Life Style

ദിനംപ്രതി നാം എത്ര ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ദിനംപ്രതി എത്ര ലിറ്റര്‍ വെള്ളം കുടിക്കണം എന്നത് ഓരോരുത്തരുടേയും ശരീരപ്രകൃതവും ജീവിക്കുന്ന അന്തരീക്ഷവും മറ്റും ആശ്രയിച്ച് ഇരിക്കും. കുറഞ്ഞത് 2 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ശുദ്ധ ജലം, പഴച്ചാറുകള്‍, പാല്, ചായ എന്നിങ്ങനെ നാം നിത്യേന കഴിക്കുന്ന പദാര്‍ത്ഥങ്ങളെല്ലാം കൂട്ടിയാണ് ഈ 2 ലിറ്റര്‍ കണക്ക് വരുന്നത്. മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും വെള്ളം അത്യാവശ്യമാണ്.

Read Also: ബ്രഹ്മപുരം മാലിന്യപ്ലാന്റ്: പ്രകാശ് ജാവദേക്കർ പ്രചരിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഎം

ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് എങ്ങനെ സ്വയം അറിയാം എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഇത് കണ്ടുപിടിക്കാന്‍ എന്തെങ്കിലും ഉപകരണമുണ്ടോ എന്ന് പോലും പലരും ചിന്തിച്ച് കാണും. എന്നാല്‍ നമ്മുടെ ശരീരത്തില്‍ വെള്ളം ഇല്ലെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ പുറപ്പെടുവിക്കും. അകാരണമായ ക്ഷീണം അനുഭവപ്പെടുക, തല കറങ്ങുക, വായും ചുണ്ടും വരളുന്നതായി തോന്നുക എന്നിവയാണ് ചില ലക്ഷണങ്ങള്‍. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം മറ്റുപല കാരണങ്ങള്‍ കൊണ്ടുകൂടി ഉണ്ടാകാം.

മൂത്രത്തിന്റെ നിറം പരിശോധിക്കുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. മഞ്ഞ കലര്‍ന്ന വെള്ള നിറമാണ് മൂത്രത്തിനെങ്കില്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നാണ് അര്‍ത്ഥം. ഈ വ്യക്തിക്ക് നല്ല അളവില്‍ മൂത്രം വരികയും മൂത്രത്തിന് ദുര്‍ഗന്ധമില്ലാതിരിക്കുകയും ചെയ്യും.

ഇളം മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം ഇളം മഞ്ഞയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിന് വെള്ളം ആവശ്യമുണ്ട് എന്നാണ് അര്‍ത്ഥം. ഉടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കണം.

മീഡിയം മഞ്ഞ നിറം : നിങ്ങളുടെ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടെന്നാണ് അതിനര്‍ത്ഥം. ഉടന്‍ 2-3 ഗ്ലാസ് വെള്ളം വരെ കുടിക്കുക.

കടും മഞ്ഞ നിറം : നിങ്ങളുടെ മൂത്രത്തിന്റെ നിറം കടും മഞ്ഞയും ദുര്‍ഗന്ധവുമുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ വളരെ കുറവ് ജലാംശം മാത്രമേ ഉള്ളുവെന്നാണ്. ഉടന്‍ ഒരു കുപ്പി വെള്ളം കുടിക്കണമെന്നാണ് ഇതിനര്‍ത്ഥം.

ചില ഭക്ഷണങ്ങള്‍, മരുന്നുകള്‍ എന്നിവ കാരണം മൂത്രത്തിന്റെ നിറത്തില്‍ മാറ്റം സംഭവിക്കാവുന്നതാണ്. വിദഗ്ധ ഉപദേശത്തിന് ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button