Latest NewsKerala

സുഹൃത്തുമായുണ്ടായിരുന്നത് ചാറ്റിലൂടെ മാത്രമുള്ള ബന്ധം: ബൈജു ഇത് വിശ്വസിച്ചില്ല- ഭാര്യയുടെ പ്രതികരണം പുറത്ത്

കായംകുളം: കഴിഞ്ഞ ദിവസമാണ് ന്യൂസിലാന്റ് പ്രവാസിയായ ബൈജു രാജു ആത്മഹത്യ ചെയ്തത്. അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. വിഡിയോയില്‍ തന്റെ ഭാര്യയ്ക്കുള്ള അവിഹിത ബന്ധത്തെക്കുറിച്ച് ബൈജു പറയുന്നുണ്ട്. ഭാര്യയുടെ ആ ബന്ധം തന്നെ വേദനിപ്പിച്ചു. ഇനി ജീവിച്ചിരിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനൊപ്പം ഭാര്യ വീട്ടുകാരുടെ ചതിയും ഇയാൾ വ്യക്തമാക്കിയിരുന്നു. പിന്നീട് കായം കുളത്തെ ലോഡ്ജില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

എന്നാൽ പിന്നീട് പുറത്ത് വന്ന ശബ്ദ രേഖയില്‍ സുഹൃത്തുമായി ചാറ്റ് മാത്രമാണ് ഉണ്ടായതെന്നും അതിന് അപ്പുറം ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബൈജുവിന്റെ ഭാര്യ പ്രിയ പറയുന്നുണ്ട്. എന്നാല്‍ ബൈജു ഇത് വിശ്വസിക്കുവാന്‍ തയ്യാറായില്ല. ഒരു സംശയത്തിന്റെ പേരില്‍ സംഭവിച്ചിരിക്കുന്ന ആത്മഹത്യയാണ് ബൈജു രാജുവിന്റേത് എന്നാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്.

‘നീ തുണി ഊരിക്കാട്ടി ചാറ്റ് ചെയ്തില്ലേ’ എന്നായിരുന്നു ആ വീഡിയോയിലൂടെ ബൈജു അവരോടു ചോദിച്ചത്. സെക്സ് ചാറ്റ് അവർ സമ്മതിക്കുന്നുമുണ്ട്. എന്നാൽ മറ്റു ബന്ധമൊന്നും ഇല്ലെന്ന് അവർ കരഞ്ഞ് പറഞ്ഞിട്ടും ബൈജു അത് വിശ്വസിച്ചില്ല. അനാവശ്യമായ ദേഷ്യം കാരണം ഭാര്യ പലതും തുറന്ന് പറയാതെ ഇരുന്നതിനാലാണ് ഇതൊക്കെ ഉണ്ടായതെന്നാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്. ഭാര്യ ചതിച്ചു എന്ന തോന്നലിൽ ഉള്ള മാനസിക വിഭ്രാന്തിയിലാവാം ബൈജു ആത്മഹത്യ ചെയ്തതെന്നും ചിലർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button