ശ്രീനഗർ: ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ജമ്മുകശ്മീർ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 2,800 മുതൽ 3,000 മീറ്റർ വരെ ഉയരത്തിൽ അപകടനിലയിലുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പ്രവചിക്കുന്നത്. ബാരാമുള്ള, ദോഡ, ഗന്ധർബാൽ, കിഷ്ത്വാർ, കുപ്വാര, കുപ്വാര പൂഞ്ച്, രംബാൻ, റിയാസി, അനന്ത്‌നാഗ്, കുൽഗാം തുടങ്ങിയ സ്ഥലങ്ങളിൽ ഹിമപാതം ഉണ്ടാകാനിടയുണ്ടെന്നാണ് വിവരം.
ഈ മേഖലകളിൽ താമസിക്കുന്നവർ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.
Read Also: ഗവർണറുടെ അനുമതിയില്ലാതെ വിഘടന വാദ മീറ്റിങ്ങായ കട്ടിങ്ങ് സൗത്തിൽ പേരുവച്ചു: സന്ദീപ് വാര്യർ
Post Your Comments