KeralaLatest NewsNews

അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പോലീസ് കസ്റ്റഡിയില്‍: എ.എ റഹിം

മോദിയെ പുറത്താക്കൂ..രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റര്‍ എഴുതി ഒട്ടിച്ചതിന് നൂറിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ന്യൂഡല്‍ഹി:  ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിന്‌  താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് എ.എ റഹിം എം.പി. പോലീസ് വാഹനത്തില്‍ കിങ്‌സ് പോലീസ് ക്യാമ്പിലേയ്ക്കാണ് തങ്ങളെ കൊണ്ടുവന്നത്. ‘ഈ കുറിപ്പെഴുതുന്നത് ഡല്‍ഹിയിലെ കിങ്‌സ് പോലീസ് ക്യാമ്പില്‍ ഇരുന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

Read Also: പിൻ നമ്പർ ഇല്ലാതെ യുപിഐ പേയ്മെന്റുകൾ നടത്താം, പേടിഎം ‘യുപിഐ ലൈറ്റിനെ’ പിന്തുണയ്ക്കുന്ന 10 ബാങ്കുകൾ ഇവയാണ്

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍,മോദിയെ പുറത്താക്കൂ..രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റര്‍ എഴുതി ഒട്ടിച്ചതിന് നൂറിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇരുപതിലധികം പേര്‍ അറസ്റ്റിലായി. ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസലിനെ അകാരണമായി ഇപ്പോഴും പാര്‍ലമെന്റില്‍ കയറ്റാതെ പുറത്തു നിര്‍ത്തിയിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഈ കുറിപ്പെഴുതുന്നത് ഡല്‍ഹിയിലെ കിങ്സ് പോലീസ് ക്യാമ്പില്‍ ഇരുന്നാണ്. അദാനിയ്‌ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട ഞാന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വാഹനത്തില്‍ ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരുന്നതിനിടക്കാണ് ശ്രീ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത വരുന്നത്.
അങ്ങേയറ്റം അപലപനീയമാണ് ഈ തീരുമാനം. ജനാധിപത്യ വിരുദ്ധം. ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങള്‍. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മോദി ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം അഴിമതിക്കാര്‍ക്കെതിരെയായിരുന്നു. എന്നിട്ടും മാനനഷ്ടക്കേസില്‍ രണ്ടുവര്‍ഷം ശിക്ഷിച്ചു പാര്‍ലമെന്റ് അംഗത്വം അസാധാരണമായ വേഗതയില്‍ റദ്ദാക്കിയിരിക്കുന്നു. ജനാധിപത്യ വിരുദ്ധമായ ഈ നടപടിയില്‍ പ്രതിഷേധിക്കുന്നു.
ജനാധിപത്യത്തെ മോദിയും കൂട്ടരും കുഴിച്ചുമൂടുമ്പോള്‍ രാജ്യമാകെ ശബ്ദമുയര്‍ത്തണം. അദാനിയ്ക്കെതിരെ അന്വഷണം ആവശ്യപ്പെട്ടതിനാണ് ഞങ്ങള്‍ എംപിമാരെ ഇപ്പോള്‍ തടവില്‍ വച്ചിരിക്കുന്നത്’.

‘കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍,മോദിയെ പുറത്താക്കൂ..രാജ്യത്തെ രക്ഷിക്കൂ എന്ന് പോസ്റ്റര്‍ എഴുതി ഒട്ടിച്ചതിന് നൂറിലധികം കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തത്. ഇരുപതിലധികം പേര്‍ അറസ്റ്റിലായി. ലക്ഷദ്വീപ് എംപി ശ്രീ മുഹമ്മദ് ഫൈസലിനെ അകാരണമായി ഇപ്പോഴും പാര്‍ലമെന്റില്‍ കയറ്റാതെ പുറത്തു നിര്‍ത്തിയിരിക്കുന്നു. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ്’.

പ്രതിഷേധിക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button