കുറവിലങ്ങാട്: സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. കാണക്കാരി കടപ്പൂര് കുരിശുപള്ളി ഭാഗത്ത് മാവറ അരുണ്‍ രാജനെ(33)യാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമം: തടഞ്ഞ ജീവനക്കാരെ കത്രികകൊണ്ട് കുത്തി
ഇയാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വാഹനത്തില്‍ വില്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ പൊലീസ് സംഘം പരിശോധന നടത്തിയപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇവിടെ നിന്നു 1750 പായ്ക്കറ്റ് ഹാന്‍സും 108 പായ്ക്കറ്റ് സ്കൂള്‍ ലിപ്പും പൊലീസ് പിടിച്ചെടുത്തു. കടകളില്‍ ചോക്ലേറ്റും മറ്റു മിഠായി ഉത്പന്നങ്ങളും വില്പന നടത്തിയിരുന്ന ഇയാള്‍ ഇതിന്റെ മറവിലാണ് പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയിരുന്നത്.
എസ്എച്ച്ഒ നിര്‍മല്‍ ബോസ്, എസ്ഐ വി. വിദ്യ, പ്രദീപ് കുമാര്‍, സിപിഒമാരായ എം.കെ. സിജു, അരുണ്‍കുമാര്‍, രഞ്ജിത്ത് എന്നിവര്‍ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments