KeralaLatest NewsNewsBusiness

സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജ സ്ഥാപിതശേഷി ഉയരുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാരമ്പര്യേതര ഊർജ്ജ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവെച്ചത്

സംസ്ഥാനത്ത് പുനരുപയോഗ ഊർജ്ജം അതിവേഗം മുന്നേറുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സംസ്ഥാനത്തിന്റെ പുനരുപയോഗ ഊർജ്ജ സ്ഥാപിതശേഷി 1,000 മെഗാവാട്ടാണ് പിന്നിട്ടിരിക്കുന്നത്. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ. ഇവയിൽ നിന്നുള്ള ഊർജ്ജമാണ് 1,028 മെഗാവാട്ട് എന്ന സ്ഥാപിതശേഷി കൈവരിച്ചിരിക്കുന്നത്.

സൗരോർജത്തിൽ നിന്ന് 775 മെഗാവാട്ടും, കാറ്റാടി യന്ത്രങ്ങളിൽ നിന്ന് 70 മെഗാവാട്ടും, ജലവൈദ്യുത നിലയങ്ങളിൽ നിന്ന് 203 മെഗാവാട്ടുമാണ് ഉൽപ്പാദനശേഷി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാരമ്പര്യേതര ഊർജ്ജ രംഗത്ത് വലിയ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവെച്ചത്. രണ്ട് വർഷത്തിനിടയിൽ സൗരോർജ്ജം, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽ നിന്ന് യഥാക്രമം 451 മെഗാവാട്ട്, 38 മെഗാവാട്ട് ഉൽപ്പാദനശേഷി കൈവരിച്ചിട്ടുണ്ട്. അതേസമയം, കാറ്റാടി നിലയങ്ങളിൽ നിന്ന് 20 മെഗാവാട്ടിന്റെ പദ്ധതി നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്.

Also Read: സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍ത്ഥി​ക​ള്‍​ക്ക് വിൽപന : നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമാ‍യി യുവാവ് അറസ്റ്റിൽ

shortlink

Post Your Comments


Back to top button