Latest NewsKerala

കെഎസ്ഇബിയുടെ കീഴില്‍ സ്വയം ഭരണ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

പാലക്കാട് : കെഎസ്ഇബിക്ക് കീഴില്‍ സ്വയം ഭരണ സ്ഥാപനമായി ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു. പുനരുപയോഗ മേഖലയില്‍ ഒരു കുതിച്ചു ചാട്ടം ലക്ഷ്യമിട്ടാണ് രാജ്യത്ത് ആദ്യമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എനര്‍ജി സ്റ്റഡീസ്- കേരള സ്ഥാപിക്കാനൊരുങ്ങുന്നത്.

ദേശീയ തലതത്ില്‍ വിദഗ്ദരെ വാര്‍ത്തെടുക്കാനുള്ള ഗവേഷണവും ദീര്‍ഘകാല പരിശീലനവും കണ്‍സല്‍റ്റന്‍സിയുമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാവുക. പുനരുപയോഗ ഊര്‍ജ്ജ് പഠനത്തില്‍ എംടെക് കോഴ്‌സും ആരംഭിക്കും. 32 കോട് ചിലവ് വരുന്ന പദ്ധതി കണ്ണൂരില്‍ സ്ഥാപിക്കാനാണ് ധാരണ.

സംസ്ഥാനത്തെ പുനരുപയോഗ ഊര്‍ജ്ജ ഉപയോഗത്തിന്റെ പിന്നോക്കവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഇബി ഡയറക്ടര്‍ ഡോ. വി. ശിവദാസനാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. വൈദ്യുതി മന്ത്രി ചെയര്‍മാനായി കെഎസ്ഇബി. ദേശീയ സാങ്കേതിക കൗണ്‍സില്‍, കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്ന 11 അംഗ ഭരണസമിതിക്കാണ് നടത്തിപ്പ് ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button