യുവതിയെ കൊലപ്പെടുത്തുകയും സ്വർണ്ണാഭരണം കവരുകയും ചെയ്ത കേസിൽ നൂറുദ്ദീനു ശിക്ഷ വിധിച്ചു കോടതി. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പുന്നയൂർ കൊല്ലംപറമ്പ് അബൂബക്കർ മകൾ റസിയയെ (26 ) ലൈംഗിക ബന്ധത്തിന് ശേഷം കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാ നടപടി.
പുന്നയൂർ വില്ലേജ് അകലാട് ദേശത്ത് കണ്ടാണത്ത് വീട്ടിൽ അബ്ദുൾ റഹിമാൻ മകനാണു നൂറുദ്ദീൻ എന്ന നൂറു (46 ). മൂന്ന് കുട്ടികളുടെ പിതാവും രണ്ട് സ്ത്രീകളുടെ ഭർത്താവുമാണ് പ്രതിയായ നൂർദ്ദീൻ. 2013 ജനുവരി 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രാത്രി ഒമ്പതോടെ നൂറുദ്ദീൻ റസിയയെ വിവാഹവാഗ്ദാനം നൽകി വശീകരിച്ച് കൊണ്ടുവരികയായിരുന്നു. നൂറുദ്ദീൻ്റെ മൂത്ത സഹോദരൻ മുസ്തഫയുടെ വീടിൻ്റെ പിറകുവശത്തുള്ള വിറകുപുരയിൽ എത്തിച്ചതിനു ശേഷം ഇവിടെ വച്ച് ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. തുടർന്ന് റസിയയോട് തിരികെ വീട്ടിലേക്ക് പോകാൻ നൂറുദ്ദീൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി അത് നിരസിക്കുകയായിരുന്നു. നൂറുദ്ദീനൊപ്പം കഴിയണമെന്ന് വാശി പിടിച്ച് കരഞ്ഞ് ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ ദേഷ്യം കയറിയ നൂറുദ്ദീൻ റസിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
തുടര്‍ന്ന് ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം സമീപ സ്ഥലത്തുതന്നെ കുഴിച്ചുമൂടുകയായിരുന്നു.രണ്ടു ദിവസത്തിനുശേഷം വടക്കേക്കാട് പൊലീസ് യുവതിയുടെ മൃതശരീരം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നൂറുദ്ദീന്‍ അറസ്റ്റിലാകുന്നത്.
Post Your Comments