Latest NewsKeralaNews

ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം: പരാതി പിൻവലിക്കാൻ സമ്മര്‍ദ്ദമുണ്ടെന്ന് കുടുംബം, മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണവുമായി യുവതിയുടെ കുടുംബം. ആശുപത്രി ജീവനക്കാരിൽ ചിലർ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിച്ചെന്നും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.

ആരുമില്ലാത്ത സമയത്ത് വന്ന് ഇരയോട് പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. കണ്ടാലറിയാവുന്ന ആശുപത്രി സ്റ്റാഫുകളാണ് സംസാരിച്ചത്.

അതേസമയം, സംഭവത്തില്‍ ഇരയുടെ പരാതി ലഭിച്ചെന്നും ഇത് സംബന്ധിച്ച് ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

കഴിഞ്ഞ 13നാണ്‌ യുവതിയെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയ നടത്തി പകൽ പന്ത്രണ്ടോടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയപ്പോഴായിരുന്നു അതിക്രമം. യുവതിയെ ഐസിയുവിൽ എത്തിച്ചു മടങ്ങിയ ശശീന്ദ്രൻ തിരികെയെത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് പീഡനവിവരം പറഞ്ഞത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. പൊലീസ്‌ അസി. കമീഷണർ കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button