KeralaLatest NewsNews

അഞ്ച് ദിവസത്തെ പഴക്കം: കട്ടിലിനടിയിൽ യുവതിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ, ഭർത്താവിനായി തെരച്ചിൽ

ഇടുക്കി: കാഞ്ചിയാറിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോൾ) ആണ് മരിച്ചത്.

Read Also: രാജധാനി എക്‌സ്പ്രസിലെ പീഡനം, സൈനികനെ കുറിച്ചുള്ള പരാതി സൈന്യത്തെ അറിയിച്ച് റെയില്‍വേ പൊലീസ്

യുവതിയുടെ പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്ന് കട്ടപ്പന ഡിവൈ എസ്പി വിഎ നിഷാദ്‌മോൻ അറിയിച്ചു.

ഡോഗ് സ്‌ക്വാഡും ഫോറൻസിക്ക് സംഘവും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഭർത്താവ് ബിജേഷ് ഇപ്പോൾ ഒളിവിലാണ്. ബിജേഷ് യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.

അനുമോളെ കാണാനില്ലെന്നായിരുന്നു ബിജേഷ് ബന്ധുക്കളെ അറിയിച്ചിരുന്നത്. അനുമോളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിന് പരാതി നൽകിയിരുന്നു. അനുമോളുടെ സഹോദരനും മാതാപിതാക്കളും എത്തി വീണ്ടും വീട് പരിശോധിച്ചപ്പോഴായിരുന്നു കട്ടിലിനടിയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കമ്പളി പുതപ്പ് നീക്കിയപ്പോൾ കൈ പുറത്തേക്ക് വന്നു. വീട്ടിനുള്ളിൽ കയറിയപ്പോൾ തന്നെ ദുർഗന്ധം ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് വെളിപ്പെടുത്തി.

Read Also: കൊച്ചിയിലെത്തിയത് ഭർത്താവിനൊപ്പം, ഷമീറിനെ പരിചയപ്പെട്ടപ്പോൾ ലിവിങ് ടുഗതർ: നടി അഞ്‍ജുവിന്റെ ഇടപാടുകളിൽ ദുരൂഹത

shortlink

Related Articles

Post Your Comments

Related Articles


Back to top button