കൊച്ചി: മിമിക്രി രംഗത്ത് നിന്നും സിനിമാ മേഖലയിലേക്ക് എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് നോബി മാർക്കോസ്. ഇപ്പോൾ നോബിയുടെ ഭാര്യ ആര്യ എൽഎൽബി നേടിയതിനെ കുറിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാർത്തയാണ് ശ്രദ്ധനേടുന്നത്. ‘നിന്റെ സ്വപ്നം നീ യാഥാർത്ഥ്യമാക്കി, അഭിനന്ദനങ്ങൾ അഡ്വക്കറ്റ് ആര്യ നോബി’, എന്നായിരുന്നു നോബിയുടെ പോസ്റ്റ്.
ആര്യ അഭിഭാഷകയായി എൻ റോൾ ചെയ്തതായി നോബി വെളിപ്പെടുത്തുന്നു. വിവാഹത്തോടെ ആര്യ നിയമ പഠനം നിർത്തിയിരുന്നു. ഇപ്പോൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. വീട്ടുകാരെ എതിർത്തുള്ള ഒരു വിവാഹമായിരുന്നു ഇരുവരുടേതും. ഭാര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. തങ്ങൾ രണ്ടു പേരും രണ്ട് മത വിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയെന്നും നോബി നേരത്തെ വ്യക്തമാക്കിയിരുന്നു.
‘മെഹുല്‍ ചോക്സിക്കെതിരെയുള്ള ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കും’; സിബിഐ
‘വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. എന്തായാലും കുറച്ചുനാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുക ആയിരുന്നു. ഇതോടെ വീണ്ടും പഠനം ആരംഭിച്ചു. പഠനം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു,’ നോബി പറയുന്നു.
Post Your Comments