പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. കോട്ടുവള്ളി കൈതാരം മണമേൽപറമ്പിൽ വിഷ്ണു(28)വിനെയാണ് അറസ്റ്റ് ചെയ്തത്. പറവൂർ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
റഷ്യയിലെ കമ്പനിയിൽ ഇലക്ട്രീഷൻ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങളാണ് ഇവർ തട്ടിയത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇതു സംബന്ധിച്ച് കേസുകളുണ്ട്. പറവൂർ സ്റ്റേഷനിൽ മാത്രം അഞ്ച് കേസുകളാണുള്ളതെന്ന് പൊലീസ് പറഞ്ഞു.
കേസിൽ എറണാകുളം എക്സൈസ് കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥൻ കോട്ടുവള്ളി വാണിയക്കാട് അറയ്ക്കപറമ്പിൽ അനീഷിനെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments