ThiruvananthapuramLatest NewsKeralaNattuvarthaNews

ടി​പ്പ​ർ ലോ​റി​യി​ൽ സ്കൂ​ട്ട​റിടിച്ച് ബി​ടെ​ക് വി​ദ്യാ​ർത്ഥി​നി മ​രി​ച്ചു

എ​റ​ണാ​കു​ളം ടി​കെ​ഡി റോ​ഡി​ൽ മ​ങ്കാ​ട്ട് ഹൗ​സി​ൽ എ​മി​ലി​ൻ റോ​സ് (19) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട : ടി​പ്പ​ർ ലോ​റി​യി​ൽ സ്കൂ​ട്ട​ർ ഇടിച്ച് ബി​ടെ​ക് വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു. എ​റ​ണാ​കു​ളം ടി​കെ​ഡി റോ​ഡി​ൽ മ​ങ്കാ​ട്ട് ഹൗ​സി​ൽ എ​മി​ലി​ൻ റോ​സ് (19) ആ​ണ് മ​രി​ച്ച​ത്. ചെ​റി​യ കൊ​ണ്ണി തി​ന​വി​ള കോ​ളേ​ജ് ഓ​ഫ് ആ​ർ​കി​ടെ​ക്ച്ച​ർ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​നി​യാണ് എമിലിൻ.

Read Also : അരിക്കൊമ്പനെ പിടിക്കാന്‍ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി

ഇ​ന്ന​ലെ വൈ​കി​ട്ട് 6.15-നാ​ണ് അപകടം നടന്നത്. വ​നി​താ സു​ഹൃ​ത്തി​നൊ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ കോ​ള​ജി​ൽ നി​ന്നും വ​രു​ന്ന വ​ഴി പു​ളി​യ​റ​ക്കോ​ണം മ​ണ്ണ​യം പാ​ല​ത്തി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടി​പ്പ​ർ ലോ​റി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ടി​പ്പ​റി​ന്‍റെ പി​ൻ​വ​ശം സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന എ​മി​ലി​ൻ റോ​സ് തെ​റി​ച്ച് ത​റ​യി​ൽ വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button