ErnakulamLatest NewsKeralaNattuvarthaNewsCrime

ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു യുവതിയുടെ 23 പവന്‍ തട്ടിയെടുത്തു: കാമുകനും സുഹൃത്തും പിടിയില്‍

കൊച്ചി: യുവതിയുടെ 23 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കാമുകനും സുഹൃത്തും അറസ്റ്റില്‍. ഇടുക്കി ചുരുളിപതാല്‍ ആല്‍പ്പാറ മുഴയില്‍ വീട്ടില്‍ കിച്ചു ബെന്നി(23), രാജസ്ഥാന്‍ മിലാക്പൂര്‍ സ്വദേശി വിശാല്‍ മീണ (28) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആമയുടെ പുറത്ത് പണം വെച്ചാല്‍ ഇരട്ടിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതായി കിച്ചുവിന്റെ കാമുകിയായ ഇടുക്കി സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

എറണാകുളത്ത് ജോലി ചെയ്യുന്ന യുവതിയും കിച്ചുവും പ്രണയത്തിലായിരുന്നു. വിശാല്‍ മീണക്ക് പണം ഇരട്ടിപ്പിക്കാനുള്ള കഴിവുണ്ടെന്നും സ്വര്‍ണം നല്‍കിയാല്‍ സമാനമായി ഇരട്ടിപ്പിച്ച് തരുമെന്നും കിച്ചു യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന്, ഇയാള്‍ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.

വിശാല്‍ മീണക്ക് സ്വര്‍ണം നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് കിച്ചുവിനോട് യുവതി പറഞ്ഞെങ്കിലും ഇയാൾ ഉറപ്പുനല്‍കി. കിച്ചുവിന്റെ വാക്ക് വിശ്വസിച്ച് യുവതി മട്ടാഞ്ചേരിയില്‍ വെച്ച് സ്വര്‍ണം കൈമാറുകയായിരുന്നു.

എൽപി-യുപി- ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷ ഉച്ചയ്ക്ക് നടത്തുന്നത് ബാലാവകാശ ലംഘനം: കെ സുരേന്ദ്രൻ

തുടർന്ന്, മൂവരും കാറില്‍ എറണാകുളത്തേക്ക് വരുന്നതിനിടെ സിഗരറ്റ് വാങ്ങാന്‍ കിച്ചു കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഒപ്പം യുവതിയും കടയിലേക്ക് പോയി. ഈ തക്കം നോക്കി വിശാല്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞു. യുവതി ഉടനെ നോര്‍ത്ത് സ്റ്റേഷനിലെത്തി പരാതി നല്‍കി. സിസിടിവി കാമറ പരിശോധിച്ച പോലീസ്, റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന നടത്തി ഷൊര്‍ണൂരില്‍ വെച്ച് ഇയാളെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിനിടെ കിച്ചുവിന്റെ ഒത്താശയോടെയാണ് സ്വര്‍ണം തട്ടിയെന്ന് പോലീസ് കണ്ടെത്തി. ഇതോടെ യുവതിയുടെ കാമുകനെയും പ്രതിചേര്‍ക്കുകയായിരുന്നു. അതേസമയം, കിച്ചുവിനെ കബളിപ്പിച്ച് സ്വര്‍ണവുമായി സ്ഥലം വിടാനായിരുന്നു വിശാലിന്റെ പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button