മാന്നാർ: സ്വകാര്യബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. മാന്നാർ ഇരമത്തൂർ പരുവതറയിൽ സദാനന്ദന്റെ മകൻ മണികണ്ഠ(15)നാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് മാന്നാർ കോയിക്കൽ ജംഗ്ഷനിൽ ആണ് സംഭവം നടന്നത്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ബസിൽ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠൻ പരുമല ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Read Also : എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ മനസ്സിൽ ലഡ്ഡു പൊട്ടിയത് എസ് രാജേന്ദ്രനോ?
അതേസമയം, മാന്നാറിൽ സ്വകാര്യബസുകളുടെ മത്സര ഓട്ടവും അമിതവേഗവും പതിവാണ്. രണ്ടു മാസത്തിനു മുൻപ് ഇതേ രീതിയിൽ ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ്ടു വിദ്യാർത്ഥിനിക്കു പരിക്കേറ്റിരുന്നു.
Leave a Comment