
തിരുവനന്തപുരം: സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയുടെ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിയതിനേയും തുടര്‍ന്ന് സഭയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ക്കും എതിരെ മന്ത്രി ശിവന്‍കുട്ടി പരിഹാസം നടത്തിയിരുന്നു. നിയമസഭയിലെ പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഇപ്പോള്‍ നടക്കുന്ന രൂപത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം മുമ്പുണ്ടായിട്ടില്ലെന്ന ശിവന്‍കുട്ടിയുടെ വിമര്‍ശനത്തോടാണ് രാഹുലിന്റെ പരിഹാസം.
തങ്ങളുടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ‘ഓ അംബ്രാ… ഞങ്ങടെ ഓര്‍മ്മശക്തി കുളു മണാലിക്ക് ടൂര്‍ പോയേക്കുകയാണല്ലോ!’- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയുണ്ടായ സഭയിലെ കയ്യാങ്കളിയുടെ ചിത്രമുള്‍പ്പെടെ പങ്കുവെച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘സമാന്തര സഭ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഞങ്ങളും മുന്‍പ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയില്‍ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണ്’ എന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ ചോദ്യമാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍, ഭരണ പക്ഷത്തിന്റെ മുന്‍കാലങ്ങളിലെ സഭാ പ്രതിഷേധത്തിന്റെ കഥകളും സ്പീക്കറുടെ ഡയസില്‍ കയറി നിന്നുള്ള ശിവതാണ്ഡവവും ആക്രോശവും സ്പീക്കറുടെ കസേര പൊക്കിയെടുത്ത് എറിഞ്ഞതുമെല്ലാം ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി.
Post Your Comments