എടത്വ: ഹെറോയിനും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. അസാം മറിഗാവോണ്‍ അബ്ദുള്‍ ബാരിക്കിന്റെ മകന് സാദിക് ഉള് ഇസ്ലാമാണ് (22) എക്സൈസിന്റെ പിടിയിലായത്.
എടത്വ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 108 ഗ്രാം ഹെറോയിനും കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ മയക്കുമരുന്ന് വിതരണം വ്യാപകമായി നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എടത്വ പ്രദേശം കഴിഞ്ഞ രണ്ടാഴ്ചയായി ഷാഡോ എക്സൈസ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് നിലവില്‍ രണ്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് അധികൃതർ അറിയിച്ചു.
കുട്ടനാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. മഹേഷ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം. ബൈജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ബി. വിപിന്‍, ജോര്‍ജ് പൈവ, ബി. രാജേഷ്, പി. വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Post Your Comments