KollamNattuvarthaLatest NewsKeralaNews

പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യതിൽ വി​രോ​ധം, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി: പ്ര​തി അറസ്റ്റിൽ

വി​ല​വൂ​ര്‍ക്കോ​ണം ശി​വ​മ​ന്ദി​ര​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് (53) അറസ്റ്റിലായത്

പാ​രി​പ്പ​ള്ളി: പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ വി​രോ​ധ​ത്തി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. വി​ല​വൂ​ര്‍ക്കോ​ണം ശി​വ​മ​ന്ദി​ര​ത്തി​ല്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് (53) അറസ്റ്റിലായത്. പാ​രി​പ്പ​ള്ളി പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

Read Also : ‘അവൾ മദ്യം കഴിച്ചത് ഞങ്ങൾക്ക് അപമാനമായി’ – സഹോദരി നസ്മയെ കൊലപ്പെടുത്തിയ അനുജന്മാർ പറയുന്നു, അറസ്റ്റ്

ഇ​യാ​ള്‍ വി​ല​വൂ​ര്‍ക്കോ​ണം സ്വ​ദേ​ശി​യാ​യ സ്ത്രീ​യെ​യാ​ണ് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. സ്ത്രീ​യു​ടെ സ​ഹോ​ദ​ര​നു​മാ​യു​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്റെ വി​രോ​ധ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടോ​ടെ ക​ട​യി​ല്‍ നി​ന്ന്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഇ​യാ​ള്‍ പൊ​തു​നി​ര​ത്തി​ല്‍വെ​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ​ക്ക് കൈ​ക്കും വാ​രി​യെ​ല്ലി​നും പ​രി​ക്കേ​റ്റിട്ടുണ്ട്. തു​ട​ര്‍ന്ന്, ഇവർ പാ​രി​പ്പ​ള്ളി പൊ​ലീ​സി​ല്‍ പ​രാ​തി​ നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button