തിരുവനന്തപുരം: തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ‘റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാല്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,’ എന്നു പറയുന്ന സീറോ മലബാര്‍ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാല്‍ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also;തിരുവനന്തപുരത്ത് നിന്നും പോക്സോ കേസ് അതിജീവിതയെ കാണാതായി: കണ്ടെത്തിയത് കണിയാപുരത്ത് നിന്ന്
റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ കേരളത്തില്‍ നിന്ന് ഒരു എംപി പോലും ഇല്ലെന്ന വിഷമം മലയോര ജനത മാറ്റിത്തരാം എന്നാണ് ബിഷപ്പിന്റെ വാഗ്ദാനം. അതിനിടെ ബിജെപി നേതാക്കളുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ബിഷപ്പിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments