തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
തിരുവനന്തപുരം മണ്ണന്തലയ്ക്ക് അടുത്തുള്ള വീട്ടിലായിരുന്നു പരിശോധന നടന്നത്. നാദിറ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് പുറത്തു വരുന്ന വിവരം. റെയ്ഡിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Read Also: ‘മെഹുല്‍ ചോക്സിക്കെതിരെയുള്ള ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കും’; സിബിഐ
Post Your Comments