Latest NewsNewsIndiaCrime

‘അവൾ മദ്യം കഴിച്ചത് ഞങ്ങൾക്ക് അപമാനമായി’ – സഹോദരി നസ്മയെ കൊലപ്പെടുത്തിയ അനുജന്മാർ പറയുന്നു, അറസ്റ്റ്

നോയിഡ: വിവാഹബന്ധം തകർന്നതിനെ തുടർന്ന് മദ്യപാനം ശീലമാക്കിയ സഹോദരിയെ കൊലപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡ സ്വദേശിനിയായ നസ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ സഹോദരന്മാരായ നോയിഡയിലെ ഫേസ് 2വിൽ താമസിക്കുന്ന ഷാരൂഖ് (32), സർതാജ് (28) എന്നിവരെ അറസ്റ്റ് ചെയ്തത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഹിൻഡോൺ നദിയിൽ തള്ളിയതിന് പിന്നാലെ ഇവർ സഹോദരിയെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

യുവതിയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ നടത്തിയ അന്വേഷണത്തിലാണ് പരാതി നൽകിയവർ തന്നെയാണ് കൊലപാതകം ചെയ്തിരിക്കുന്നത് പൊലീസിന് മനസിലായത്. സഹോദരിയുടെ മദ്യപാന ശീലവും, ദാമ്പത്യ പരാജയവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് സഹോദരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തി. മാർച്ച് 8 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഗാസിയാബാദിലെ മസൂരി സ്വദേശിയായ സാജിദുമായി 2012ൽ നസ്മയുടെ വിവാഹം നടത്തിയിരുന്നു. ഇവർക്ക് നാല് കുട്ടികളുണ്ട്. ഇതിൽ രണ്ട് പേർ യുവതിക്കൊപ്പമായിരുന്നു താമസം. എന്നാൽ, വർഷങ്ങൾക്ക് ശേഷം ഭർത്താവുമായുള്ള നസ്മയുടെ ബന്ധം തകർന്നു. വിവാഹബന്ധം പരാജയപ്പെട്ടതിന് പിന്നാലെ നസ്മ മദ്യപാനമാരംഭിച്ചു. ഇത് സഹോദരങ്ങൾക്ക് അപമാനകരമായിരുന്നു. സംഭവദിവസം വൈകി വീട്ടിലെത്തിയ നസ്മയെ സഹോദരങ്ങൾ ചേർന്ന് ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം നദിയിലെറിയുകയും പൊലീസിനെ വഴിതെറ്റിക്കാൻ കാണ്മാനില്ലെന്ന് കാട്ടി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതിനിടെ മാർച്ച് 13 ന് യുവതിയുടെ മൃതദേഹം നദിയിൽ നിന്നും കണ്ടെടുത്തു. കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് സഹോദരങ്ങളെ പോലീസ് ചോദ്യം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button