ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. ആഗോള വിപണിയിൽ നിലനിൽക്കുന്ന സമ്മർദ്ദമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചിട്ടുള്ളത്. ഇന്ന് ഓഹരി വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 406 പോയിന്റാണ് താഴ്ന്നത്. ഇതോടെ, സെൻസെക്സ് 57,583- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 120 പോയിന്റ് നഷ്ടത്തിൽ 16,979- ലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എൽ ആൻഡ് ടി, എൻടിപിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അതേസമയം, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.
Also Read: ‘സന്ന്യാസ ജീവിതം നയിക്കുന്ന ആളിനെ കോഴി എന്ന് വിളിച്ചു’ – എംബി രാജേഷിനെതിരെ വിമർശനം
Post Your Comments