മലപ്പുറം: സിപിഎം പ്രവര്‍ത്തകര്‍ അംഗങ്ങളായിട്ടുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തിൽ വ്യാപക വിമർശനം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുമാന്ധാംകുന്ന് ക്ഷേത്രം പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയതിനെതിരെയാണ് സോഷ്യൽ മീഡിയകളിൽ വിമർശനം ശക്തമാകുന്നത്. സംവിധായകൻ രാമസിംഹൻ അബൂബക്കർ അടക്കമുള്ളവർ ഇതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി രംഗത്തുണ്ട്.
തിരുമാന്ധാംകുന്ന് ഒരു മാതൃകയാക്കി ഹജ്ജ് കമ്മറ്റിയിൽ കാണാരനും അപ്പുക്കുട്ടനും വരട്ടെ അപ്പോൾ അറിയാം മതേതരത്വം എന്ന് രാമസിംഹൻ പരിഹസിക്കുന്നു. ക്ഷേത്ര ചടങ്ങുകളിൽ അന്യ മത വിഭാഗക്കാർ എത്തുന്നതും അവർ ക്ഷേത്ര പൂരം നടത്തിപ്പിന്റെ തലപ്പത്ത് എത്തുന്നതും എന്നതും മലപ്പുറത്തേ വിശേഷങ്ങളാണ് എന്നും അദ്ദേഹം പരിഹസിക്കുന്നു.
അതേസമയം, മലപ്പുറത്തെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ഓഫീസ് കെട്ടിടമാണ് പച്ച പെയിന്റ് അടിച്ച് വികൃതമാക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്കാരം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അതീവ പ്രാധാന്യമുള്ള മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. വിഷയത്തില്‍ ക്ഷേത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.
Post Your Comments