Latest NewsNewsIndia

റെയിൽവേ സ്‌റ്റേഷനിലെ ടിവി സ്‌ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ലീല വീഡിയോ: അന്തംവിട്ട് സ്ത്രീകളും കുട്ടികളും

പട്ന: ബീഹാറിലെ പട്‌ന റെയിൽവേ സ്‌റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള ടിവി സ്‌ക്രീനുകളിൽ പരസ്യത്തിന് പകരം അശ്ളീല ദൃശ്യങ്ങൾ. ഞായറാഴ്ച രാവിലെ 9:30ഓടെ ആയിരുന്നു സംഭവം. മൂന്ന് മിനിറ്റ് നേരം അഡൾട്ട് ഫിലിം പ്ലേ ചെയ്തു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് മുന്നിലാണ് മൂന്ന് മിനിറ്റോളം അശ്ലീല ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതോടെ യാത്രക്കാര്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസിനും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) പരാതി നല്‍കി.

ജിആർപി നടപടിയെടുക്കാൻ വൈകിയതിനെത്തുടർന്ന്, സ്‌ക്രീനുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഏജൻസിയായ ദത്ത കമ്മ്യൂണിക്കേഷനുമായി ആർപിഎഫ് ബന്ധപ്പെടുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആളുകൾക്ക് മുന്നിൽ അശ്ലീല ക്ലിപ്പ് പ്രദർശിപ്പിക്കുന്നത് നിർത്താൻ ഏജൻസി ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് റെയില്‍വേ ഉദ്യോഗസ്ഥരും ദത്ത കമ്മ്യൂണിക്കേഷനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തു.

റെയിൽവേ സ്‌റ്റേഷനിലെ ടെലിവിഷൻ സ്‌ക്രീനുകളിൽ പരസ്യം നൽകുന്നതിന് ഏജൻസിക്ക് നൽകിയിരുന്ന കരാർ റെയിൽവേ ഉദ്യോഗസ്ഥർ അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക റിപ്പോർട്ട് ഒന്നും പുറത്തുവന്നിട്ടില്ല. റെയില്‍വേ വകുപ്പ് പ്രത്യേക അന്വേഷണം നടത്തിവരികയാണ്. അതേസമയം, പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തന്നെ വീഡിയോ പ്ലേ ചെയ്തതിനെ ചില ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button