Latest NewsKeralaNews

‘കുറച്ച് കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി, എന്റെ അമ്മ യാത്രയായി’: വേദനയോടെ ജോൺ ബ്രിട്ടാസ്

കണ്ണൂർ പുലിക്കുരുമ്പ ആലിലക്കുഴിയിൽ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സിപിഎം രാജ്യസഭാംഗവും കൈരളി ടിവി മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോൺ ബ്രിട്ടാസടക്കം ഏഴു മക്കളുടെ അമ്മയാണ്. അമ്മയുടെ വേർപാടിൽ ജോൺ ബ്രിട്ടാസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമായി. കുറച്ച് നാളുകളായി താൻ മനസ്സിൽ കൊണ്ട് നടന്നിരുന്ന ഒരു ഭയമായിരുന്നുവെന്നു, ഒടുവിൽ അത് സത്യമായിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

‘ജീവിച്ചകാലമത്രയും എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ വിരുന്ന് നല്‍കി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നല്‍കിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല’, അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് പുലിക്കുരുമ്പ സെന്‍റ്. അഗസ്റ്റ്യൻസ് ചര്‍ച്ച് സെമിത്തേരിയിൽ. മറ്റു മക്കൾ : സണ്ണി, റീത്ത, സെബാസ്റ്റ്യൻ, റെജി, മാത്യു,ജിമ്മി ദുബായ്. മരുമക്കൾ: ലിസി നമ്പ്യാപറമ്പിൽ (എരുവാട്ടി ) ,ജോസ് ചരമേൽ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂർ), ജോണി വടക്കേക്കുറ്റ്( ചെമ്പൻ തൊട്ടി), മിനി ചൂരക്കുന്നേൽ(പരപ്പ), ഷീബ ആളൂർ കോക്കൻ (തൃശ്ശൂർ), ധന്യ അമ്പലത്തിങ്കൽ(പെരുമ്പടവ്). നെയ്ശേരി പടിഞ്ഞാറയിൽ (തോട്ടത്തിൽമ്യാലിൻ ) കുടുംബാഗമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button