കൊച്ചി: ആയുർവേദ ആശുപത്രിയിലെ ജീവനക്കാരൻ കുളത്തിൽ മരിച്ച നിലയിൽ. നെടുമ്പാശേരിക്കടുത്ത് കപ്രശേരി സർക്കാർ ആയുർവേദ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പറായിരുന്ന സത്യനാണ് മരിച്ചത്. 65 വയസായിരുന്നു.
വീടിനടുത്തെ കുളത്തിലാണ് സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി നെടുമ്പാശേരി പോലീസ് അറിയിച്ചു.
Post Your Comments