ബംഗളൂരു: കർണാടകയിൽ പുതിയ പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് കോൺഗ്രസ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്.
കർണാടകയിൽ തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് കോൺഗ്രസ് തൊഴിലവസരങ്ങൾ ഉറപ്പ് നൽകുന്നു. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് തൊഴിൽ രഹിതർക്ക് വേതനം നൽകും. തെരഞ്ഞെടുപ്പിനെ പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments