
ചെന്നെെ: തമിഴ്നാട് ട്രിച്ചി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് മരണം. സംഭവത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ട്രിച്ചി ജില്ലയിലെ തിരുവാശിക്ക് സമീപം ട്രിച്ചി-സേലം ദേശീയ പാതയില്‍ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ഒരു കുട്ടിയുൾപ്പെടെ 9 പേരും സേലം ജില്ലയിൽ നിന്ന് ട്രിച്ചി വഴി കുംഭകോണത്തേക്ക് ഓമ്‌നി വാനിൽ പോവുകയായിരുന്നു. ഓമ്‌നി വാനും ലോഡ് കയറ്റിയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഒരു കുട്ടിയും ഒരു സ്ത്രീയും നാല് പുരുഷന്മാരുമടക്കം ആറ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
ട്രിച്ചി ജില്ലാ പോലീസ് സ്ഥലത്തെത്തി അവശനിലയിലായ 3 പേരെ രക്ഷപ്പെടുത്തി ട്രിച്ചി സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി എസ്പി സുജിത്ത് കുമാർ അറിയിച്ചു.
Post Your Comments