മസ്‌കത്ത്: വെബ്‌സൈറ്റുകൾ, സാമൂഹിക മാദ്ധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള വിപണനം, പ്രചാരം എന്നിവയ്ക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ. ഈ നിബന്ധനകളിൽ വീഴ്ച്ച വരുത്തുന്നവർക്ക് ആയിരം റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പുറത്തിറക്കിയ ‘619/2022’ എന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമുളള നിയന്ത്രണങ്ങളാണ് ഒമാനിൽ പ്രാബല്യത്തിൽ വരുന്നത്. ഒമാനിൽ വെബ്‌സൈറ്റുകളിലൂടെയും, സാമൂഹിക മാധ്യമങ്ങളിലൂടെയും ഉത്പന്നങ്ങൾ, സേവനങ്ങൾ മുതലായവ വിപണനം ചെയ്യുന്നവർക്കും, ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ നിബന്ധനകൾ ബാധകമാണ്.
പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഒമാനിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ പ്രത്യേക ലൈസൻസ് നേടിയിരിക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Post Your Comments