Latest NewsNewsInternational

ചൈനയില്‍ കൊറോണ കുത്തനെ ഉയരുന്നു, വീണ്ടും മരണങ്ങള്‍: സ്‌കൂളുകള്‍ അടച്ചുപൂട്ടി

കഴിഞ്ഞ ദിവസം 26,824 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

ബീജിങ്: ചൈനയില്‍ കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചൈന കര്‍ശനമാക്കി. ബീജിങ്ങിലെ പല ജില്ലകളിലും സ്‌കൂളുകള്‍ ഉള്‍പ്പെടെ അടച്ചു. സ്ഥിതി നിയന്ത്രണ വിധേയമാകും വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ബീജിങില്‍ മാത്രം 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read Also: കാമുകിയെ കൊന്ന് തല കുളത്തിലും ബോഡി കിണറ്റിലും ഉപേക്ഷിച്ചു: ആരാധനയുടേത് ശ്രദ്ധ മോഡൽ കൊലപാതകം

മധ്യ ഹെനാനിലെ ഷെങ്ഷൗ മുതല്‍ ചോങ്കിംഗ് വരെയുള്ള മേഖലയില്‍ മാത്രം കഴിഞ്ഞ ദിവസം 26,824 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 19 ലക്ഷത്തോളം ജനസംഖ്യയുള്ള ഗാങ്ഷോവില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടിയാന്‍ഹെയില്‍ നൈറ്റ് ക്ലബ്ബുകളും തിയേറ്ററുകളും അടച്ചുപൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button