Latest NewsNewsIndia

ലിവ് ഇന്‍ പങ്കാളി ബലാത്സംഗം ചെയ്തു, തന്റെ സ്വകാര്യ വീഡിയോകള്‍ ചിത്രീകരിച്ചു; പരാതിയുമായി 26കാരി

ഒന്നിച്ച് ജീവിച്ച് 10 മാസം ആയപ്പോഴേയ്ക്കും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അടിച്ചുപിരിഞ്ഞു, ഇതോടെ പങ്കാളി തന്നെ ബലാത്സംഗം ചെയ്‌തെന്നും സ്വകാര്യ നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയെന്നുമുള്ള പരാതിക്കെട്ടഴിച്ച് 26കാരി

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളി ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തതായി ആരോപിച്ച് 26കാരി പൊലീസിനെ സമീപിച്ചു. ഡല്‍ഹി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗുരുഗ്രാമിലാണ് സംഭവം. യുവാവ് തന്റെ നിയമപരമായ രേഖകള്‍ കൈവശം വെച്ചിരിക്കുകയാണെന്നും തിരികെ നല്‍കുന്നില്ലെന്നും യുവതി ആരോപിച്ചു. പ്രതി തന്റെ സ്വകാര്യ ഫോട്ടോകള്‍ മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

Read Also: സഭയുടെയും കേരള കോൺ​ഗ്രസിന്റെയും നയങ്ങൾ കർഷകരെ സഹായിക്കണമെന്നത്: സഭയ്ക്ക് രാഷ്ട്രീയമില്ലെന്ന് ജോസ് കെ മാണി

പ്രതിയായ അമുല്‍ താക്കൂറിനൊപ്പം ലിവ്-ഇന്‍ ബന്ധത്തിലാണ് താന്‍ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു. ഈ ഫോട്ടോകളും വീഡിയോകളും നിര്‍മ്മിച്ച് ഭീഷണിപ്പെടുത്തി. വിസമ്മതിച്ചപ്പോള്‍ ആക്ഷേപകരമായ ഫോട്ടോകള്‍ എന്റെ മാതാപിതാക്കള്‍ക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button