
പാലക്കാട്: മകൻ നോക്കിനിൽക്കെ അച്ഛന്‍ കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് മരിച്ചു. മണ്ണാർക്കാട് കുളപ്പാടം ഒഴുകുപാറ നരിയാർമുണ്ട കാളിയപ്പൻ(55) ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് കാളിയപ്പൻ.
Read Also : റിപ്പർ ജയാനന്ദന് രണ്ട് ദിവസം മകളുടെ കല്യാണം കൂടാം, അച്ഛന് ജാമ്യം കിട്ടാൻ കോടതിയില്‍ വാദിച്ചതും മകള്‍
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കുന്നതിനിടെ കാൽവഴുതി കാളിയപ്പൻ വീഴുകയായിരുന്നു. മൂത്തമകൻ കാർത്തിക് നോക്കിനിൽക്കുകയായിരുന്നു അപകടം സംഭവിച്ചത്.
തുടർന്ന്, കാർത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments