
ഗാന്ധിനഗർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. കൈപ്പുഴ പത്തിൽ പവിശങ്കറി (29)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ലക്ഷക്കണക്കിന് മനുഷ്യർ ഒഴുകിയെത്തിയെന്ന് എം.വി ഗോവിന്ദൻ: ചര്ച്ചയായതോ കൂറ്റനാട് അപ്പവും മൈക്കുകാരനും
2022-ൽ ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ പേരൂർ സ്വദേശിയായ യുവാവിൽ നിന്നു പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്, യുവാവിന് ജോലി നൽകാതെയും വാങ്ങിയ പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിച്ച് മുങ്ങി നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇയാൾക്കെതിരെ ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ കഞ്ചാവ്, അടിപിടി തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments