Latest NewsKeralaNews

വിഷാദരോഗിയെന്ന് അറിഞ്ഞ് മദ്യം നൽകി: പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞത് മയക്കം വിട്ടപ്പോഴെന്ന് പെൺകുട്ടി

ആലപ്പുഴ: ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സൈനികൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡന വിവരത്തെ കുറിച്ച് പെൺകുട്ടി ആദ്യം പറഞ്ഞത് സ്വന്തം ഭർത്താവിനോടാണ്. ഇയാളാണ് സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെതിരെ പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് സംഭവം.

ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. ഉഡുപ്പിയിൽ നിന്നും കയറിയ യുവതിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് നിർബന്ധിച്ച് മദ്യം നല്‍കുകയും ആയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടി അപ്പർ ബർത്തിലായിരുന്നു ഇരുന്നിരുന്നത്. പ്രതീഷ് ഇവിടെ കയറിയിരുന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചുവെന്നാണ് പെൺകുട്ടി പറയുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പെൺകുട്ടി ഇയാളോട് തന്നെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചു.

Also Read:നിയന്ത്രണംവിട്ട ട്രെയിലർ ലോറി മീഡിയനിൽ ഇടിച്ച് മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്

താൻ വിഷാദരോഗത്തിന് അടിമയാണെന്നും, മരുന്ന് കഴിക്കുകയാണെന്നും പെൺകുട്ടി ഇയാളോട് പറഞ്ഞു. ഇതോടെ കയ്യിൽ കരുതിയിരുന്ന കുപ്പിയെടുത്ത് വിഷമം മറക്കാമെന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിക്ക് മദ്യം ഒഴിച്ച് നല്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തന്നെക്കൊണ്ട് നിര്ബന്ധിപ്പിച്ചാണ് മദ്യം കഴിപ്പിച്ചതെന്നും ശേഷം അബോധാവസ്ഥയിൽ ആയ തന്നെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. മയങ്ങി പോയ പെൺകുട്ടി തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഉണർന്നത്. മയക്കം വിട്ടപ്പോഴാണ് താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി അറിയുന്നത്.

വീട്ടിലെത്തി പെൺകുട്ടി വിവരം ഭർത്താവിനെ അറിയിച്ചു. വിഷാദങ്ങൾ എല്ലാം മറക്കാമെന്ന് പറഞ്ഞ് പ്രതീഷ് തനിക്ക് ട്രയിനിൽ വച്ച് നൽകിയത് ആർമിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണെന്നും യുവതി ഭർത്താവിനോട് പറഞ്ഞതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തിയ പൊലീസ് പ്രതീഷ് കുമാറിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് മദ്യം നൽകിയതായി പ്രതീഷ് കുമാർ സമ്മതിച്ചിട്ടുണ്ട്. അതേസമയം ലെെംഗിക പീഡനം നടന്നിട്ടില്ലെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button