Latest NewsIndiaNews

കേന്ദ്രസര്‍വ്വീസില്‍ വിവിധ ഒഴിവുകൾ, പത്താം ക്ലാസുകാർക്കും അവസരം: വിശദവിവരങ്ങൾ

ഡൽഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് (എസ്എസ്സി) കീഴിലുള്ള 5369 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വ്വീസിലെ വിവിധ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ 549 തസ്തികകളിലായി 5369 ഒഴിവുണ്ട്. കേരള കര്‍ണാടക റീജ്യണില്‍ 378 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 27 വരെ അപേക്ഷിക്കാം.

യോഗ്യത;

മെട്രിക് ലെവല്‍ പോസ്റ്റുകള്‍ക്ക്: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് അല്ലെങ്കില്‍ ഹൈസ്‌കൂള്‍ വിജയം

ഇന്റര്‍മീഡിയറ്റ് ലെവല്‍ പോസ്റ്റുകള്‍ക്ക്: 10+2 അല്ലെങ്കില്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പരീക്ഷ പാസായിരിക്കണം.

അമിത്ഷായ്‌ക്കെതിരെ ഭീഷണിമുഴക്കിയ ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍

ഗ്രാജ്വേറ്റ് ലെവല്‍ പോസ്റ്റുകള്‍ക്ക്: ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാല / സ്ഥാപനത്തില്‍ നിന്ന് ഏതെങ്കിലും മേഖലയില്‍ ബാച്ചിലേഴ്‌സ് ബിരുദം

കമ്പ്യൂട്ടര്‍ അധിഷ്ടിത ഒബ്ജക്ടീവ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാര്‍ക്കുണ്ട്. പരീക്ഷ സിലബസ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ വിഭാഗത്തിനും വ്യത്യസ്തമായ പരീക്ഷയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് https://ssc.nic.in/ എന്ന വെബ്സൈറ്റ് വഴി 2023 മാര്‍ച്ച് 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button