Latest NewsNewsIndia

അമിത്ഷായ്‌ക്കെതിരെ ഭീഷണിമുഴക്കിയ ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗ് അറസ്റ്റില്‍

ജലന്ധർ: കേന്ദ്ര ആഭ്യന്തരമന്ത്രി ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത്പാല്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ജലന്ധറില്‍ നിന്നാണ് അമൃത് പാല്‍ സിംഗിനെ നാടകീയമായി അറസ്റ്റ് ചെയ്തത്. ഇതേത്തുടർന്ന്, സംസ്ഥാനത്ത് വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പഞ്ചാബിലെ ഭൂരിഭാഗം മേഖലകളിലും ഇന്റെര്‍നെറ്റ്- എസ്എംഎസ് സേവനങ്ങള്‍ ഞായറാഴ്ച ഉച്ചവരെ വിലക്കിയിട്ടുണ്ട്.

വാരിസ് ദേ പഞ്ചാബ് എന്ന സംഘടനയുടെ തലവനായ അൃത്പാല്‍ സിംഗ് പരസ്യമായി ഖാലിസ്ഥാനെ ന്യായീകരിക്കുന്നയാളാണ്. ഖാലിസ്ഥാന്‍ വാദം അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഗതിയായിരിക്കും അമിത്ഷായ്ക്കുണ്ടാവുക എന്ന്നാണ് അമൃത് പാല്‍ സിംഗ് ഭീഷണിപ്പെടുത്തിയത്.

മൂന്ന് വർഷം കൊണ്ട് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും : എം വി ​ഗോവിന്ദൻ

ഏഴ് ജില്ലകളില്‍ നിന്നായി ആയിരത്തോളം പോലീസുകാരാണ് അമൃതപാലിനെ അറസ്റ്റ് ചെയ്യാനായി എത്തിയത്. അനുയായികളെ സംഘടിപ്പിച്ച് അറസ്റ്റ് തടയാനും സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള നീക്കം അമൃത് പാല്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ എസ്എംഎസ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button