IdukkiNattuvarthaLatest NewsKeralaNews

യാ​ത്ര​ക്കാ​ര​നെ ക​യ​റ്റാ​ൻ നി​ർ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ ടോ​റ​സ് ഇ​ടി​ച്ചു : ഒരാൾക്ക് പരിക്ക്

ബസ് സ്റ്റോ​പ്പി​ൽ ​നി​ന്നു ബ​സി​ൽ ക​യ​റി​യ താ​ഴ​ത്തെ​ത​യ്യി​ൽ ച​ന്ദ്ര ശേ​ഖ​ര​പി​ള്ള​യ്ക്ക് പ​രി​ക്കേ​റ്റു

കു​ട​യ​ത്തൂ​ർ: ശ​രം​കു​ത്തി ബ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര​ക്കാ​ര​നെ ക​യ​റ്റാ​ൻ നി​ർ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു പി​ന്നി​ൽ ടോ​റ​സ് ഇ​ടി​ച്ച് ഒരാൾക്ക് പരിക്ക്. ബസ് സ്റ്റോ​പ്പി​ൽ ​നി​ന്നു ബ​സി​ൽ ക​യ​റി​യ താ​ഴ​ത്തെ​ത​യ്യി​ൽ ച​ന്ദ്ര ശേ​ഖ​ര​പി​ള്ള​യ്ക്ക് പ​രി​ക്കേ​റ്റു.

Read Also : നിത്യാനന്ദയുടെ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായി 30 യുഎസ് നഗരങ്ങൾക്ക് കരാർ

ഇ​ന്ന​ലെ രാ​വി​ലെ 8.45-നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മൂ​ല​മ​റ്റ​ത്തു​ നി​ന്നു തൊ​ടു​പു​ഴ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ർ​ഡി​ന​റി ബ​സി​ന്‍റെ പി​ന്നി​ലാ​ണ് ടോ​റ​സ് ഇ​ടി​ച്ച​ത്.

അപകടം കണ്ട് നിർത്തിയ ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചും അ​പ​ക​ട​മു​ണ്ടാ​യി. ബ​സ​പ​ക​ടം ക​ണ്ടു നി​ർ​ത്തി​യ കാ​റി​ന്‍റെ പി​ന്നി​ലാ​ണ് സ്കൂ​ട്ട​ർ ഇ​ടി​ച്ച​ത്. തുടർന്ന്, കാ​ഞ്ഞാ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തുടർന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button