തൃശൂർ: തൃശൂർ സദാചാര കൊലക്കേസിൽ ഉത്തരാഖണ്ഡിൽ നിന്ന് പിടിയിലായ നാല് പ്രതികളെ ഇന്ന് തൃശൂരിലെത്തിക്കും. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതിനിടെ ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റ് പ്രതികളായ വിജിത്ത്, വിഷ്ണു, ഡിനോൺ, രാഹുൽ, അഭിലാഷ്, മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതി അരുൺ വിദേശത്താണ്. ഇയാളെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കഴിഞ്ഞ പതിനെട്ടാം തിയതിയാണ് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ ചേര്‍പ്പ് ചിറക്കല്‍ കോട്ടം ഇല്ലാത്ത ഷംസുദ്ദീന്റെ മകന്‍ സഹറിനെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Post Your Comments