Latest NewsKeralaNews

രാഷ്‌ട്രപതി ഇന്ന് കന്യകുമാരി സന്ദർശിക്കും

തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കന്യകുമാരി സന്ദർശിക്കും. വിവേകാനന്ദ സ്മാരകം സന്ദർശിക്കും.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.25-ന് വിമാനമാർഗമാകും രാഷ്‌ട്രപതിയും കുടുംബവും കന്യകുമാരിയിലേക്ക് പോകുക. തുടർന്ന് 11.25-ന് തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും. ഉച്ചഭക്ഷണത്തിന് ശേഷം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 11.35 ന് ലക്ഷദ്വീപിലേക്ക് പോകും.

കവരത്തിയുടെ പടിഞ്ഞാറ് ഭാഗത്തെ തീരപ്രദേശത്താകും രാഷ്‌ട്രപതി ജനങ്ങളെ അഭിസബോധന ചെയ്യുക. ലക്ഷദ്വീപ് പോലീസിന്റെ മേൽ നോട്ടത്തിൽ അന്തിമ ഘട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കവരത്തി ഹെലിപ്പാഡ് മുതൽ ഗാന്ധി സ്റ്റേജ് വരെ രാഷ്‌ട്രപതി സഞ്ചരിക്കുന്ന പാഥയിൽ വാഹന വ്യൂഹങ്ങളുടെ റിഹേസൽ പര്യടനങ്ങളും നടത്തി.

ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം 21-ന് ഉച്ചയ്‌ക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമു കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേയ്‌ക്ക് മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button