Latest NewsNewsIndiaCrime

രണ്ടു വയസുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്, കോടതിയിൽ ജാമ്യം തേടിയലഞ്ഞ് അമ്മ: സംഭവം ഇങ്ങനെ

ബീഹാർ: മകന് ജാമ്യം തേടി കോടതിയിലൂടെ അലഞ്ഞ് ഒരമ്മ. ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം. 2021ൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് 2 വയസുണ്ടായിരുന്ന കുട്ടിക്കടക്കം പോലീസ് കേസെടുത്തത്.

എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നില്ല. വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ടവിവരം അമ്മ അറിയുന്നത്. 2021 ഏപ്രിൽ 10നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പോലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കൊവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.

ചാറ്റ്ജിപിടിയെ വെല്ലാൻ ചൈനയിൽ നിന്നും ‘ഏർണി’ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

അതേസമയം, എഫ്‌ഐആർ എടുക്കുമ്പോൾ കുട്ടിക്ക് 2 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുഞ്ഞിനെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അഭിഭാഷകനായ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button