KottayamLatest NewsKeralaNattuvarthaNewsCrime

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി: പ്രതിക്ക് 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും പിഴയും

ക​ടു​ത്തു​രു​ത്തി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ മധ്യവയസ്കന് 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും. ഞീ​ഴൂ​ര്‍ മ​ര​ങ്ങോ​ലി​ല്‍ ക​ര​യി​ല്‍ ച​ക്ക​ര​ക്കു​ഴി എഴുപറയി​ല്‍ മ​ത്താ​യി (55)യെ​യാ​ണ് കോ​ട്ട​യം ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ര്‍​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു വ​കു​പ്പു​ക​ളി​ലാ​യി ര​ണ്ട​ര വ​ര്‍​ഷം ക​ഠി​ന ത​ട​വും അ​നു​ഭ​വി​ക്കാ​ന്‍ കോ​ട​തി വി​ധി​ച്ചു.

2017 ജൂ​ണ്‍ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യാ​യ മ​ത്താ​യി ആ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ചു പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2017 ഏ​പ്രി​ല്‍ ആ​റി​ന് ഇയാൾ കു​ട്ടി​യു​മാ​യി വ​യ​നാ​ട്ടി​ലേ​ക്കു പോയി. ഇവിടെ ​വ​ച്ചു കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി.

‘അന്തംകമ്മികൾ തോറ്റു പോകുന്നത് അവിടെയാണ്’: സൈബർ ആക്രമണം നടത്തിയ സൈബർ സഖാക്കളോട് മാധ്യമ പ്രവർത്തകൻ ഫിറോസ് പറയുന്നു

ഇ​തു സം​ബ​ന്ധി​ച്ചു മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ടു​ക​യായിരുന്നു. തുടർന്ന്, ക​ടു​ത്തു​രു​ത്തി എ​സ്ഐ ആ​യി​രു​ന്ന കെ.​പി. ടോം​സ​ണ്‍ കേ​സ് അ​ന്വേ​ഷി​ച്ച് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി പ്ര​തി​യെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ല്‍ പബ്ലിക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പോ​ള്‍ കെ. ​എ​ബ്ര​ഹാം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button