കൊൽക്കത്ത: നദിയിൽ സ്വർണ്ണത്തരികൾ കണ്ടെത്തി. പശ്ചിമ ബംഗാളിലാണ് സംഭവം. സ്വർണ്ണം ശേഖരിക്കാനായി നദീതീരത്ത് ഗ്രാമവാസികളുടെ തിക്കും തിരക്കും അനുഭവിക്കുകയാണ്. ബിർഭും ജില്ലയിലെ ബൻസ്ലോയ് നദിയുടെ തീരത്താണ് സ്വർണം ശേഖരിക്കാനായി ആളുകൾ തിരക്ക് കൂട്ടുന്നത്. ഈ ആഴ്ച ആദ്യം ബൻസ്ലോയ് നദിയിൽ കുളിക്കുന്നതിനിടെ ചില ഗ്രാമീണർ സ്വർണ്ണത്തിന്റെ ചെറിയ കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ഗ്രാമീണർ കൂട്ടത്തോടെ നദീതീരത്തേക്ക് എത്തുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാർക്കണ്ടിയിലെ മുരാരുയി ഒന്നാം ബ്ലോക്കിലെ ഘാട്ടിൽ സ്ഥിതി ചെയ്യുന്ന ബാൻസ്ലോയ് നദീതടത്തിൽ നിന്നാണ് നാട്ടുകാർ സ്വർണത്തരികൾ കണ്ടെത്തിയത്. സ്വർണ്ണത്തിന്റെ തരികൾ കണ്ടെത്തിയതിനെത്തുടർന്ന് നദീതീരത്തെ മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഗ്രാമവാസികൾക്ക് കൂടുതൽ സ്വർണ്ണം കിട്ടിയത്. സ്വർണ്ണത്തരികളെക്കാൾ അൽപ്പംകൂടി വലിപ്പമുള്ള സ്വർണ്ണമാണ് മണ്ണിനടിയിൽ നിന്നും ഇവർക്ക് ലഭിച്ചത്.
Post Your Comments