Latest NewsKeralaNews

ഒരു മണിക്കൂർ സെക്സ് മസാജിംഗിന് രൂപ 25,000, ആര് വേണമെന്ന് കസ്റ്റമേഴ്‌സിന് തിരഞ്ഞെടുക്കാം: മസാജിംഗ് സെന്ററിൽ റെയ്ഡ്

തൊടുപുഴ: കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു മസാജിംഗ് സെന്ററിൽ പോലീസ് അപ്രതീക്ഷിത റെയ്ഡ് നടത്തിയിരുന്നു. സ്ത്രീകളടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്യൂട്ടിപാർലറിൻ്റെ പേരിലായിരുന്നു സംഘം മസാജിംഗ് സെന്റർ നടത്തിവന്നിരുന്നത്. ഇവിടെ വലിയ രീതിയിലുള്ള അനാശാസ്യ പ്രവർത്തനങ്ങളാണ് നടന്നിരുന്നതെന്നാണ് പുതിയ റിപ്പോർട്ട്. മസാജിങ് പാർലറിലെ ജോലിക്കാരായ വയനാട് സ്വദേശി ലീന (35), തിരുവനന്തപുരം സ്വദേശി വിനോഫ (33), മസാജിംഗിന് എത്തിയ മുട്ടം സ്വദേശികളായ ജയിംസ് (24), കണ്ണൻ (23) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

ബ്യൂട്ടിപാർലർ ഉടമ കോട്ടയം കാണക്കാരി സ്വദേശി തേക്കിലക്കാട്ട് ടി.കെ. സന്തോഷ് ആണ് കേസിലെ ഒന്നാം പ്രതി. തന്റെ സെന്ററിൽ പോലീസ് റെയ്ഡ് നടന്നുവെന്നും ജീവനക്കാരെ അറസ്റ്റ് ചെയ്തുവെന്നും അറിഞ്ഞയുടൻ ഇയാൾ ഒളിവിൽ പോയതാണ്. ഇതുവരെ വിവരമൊന്നുമില്ല. ഫോണുകൾ എല്ലാം ഓഫാണ്. ഉടമയുടെ അറിവോടെയാണ് ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നു വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മസാജിംഗ് സെന്ററിന്റെ സൗകര്യങ്ങൾ കണ്ട് പോലീസ് അമ്പരന്നു. വമ്പൻ സജ്ജീകരണളാണ് ഇവിടെയുള്ളത്. മസാജിംഗിനായി വേണ്ടി മാത്രം മൂന്ന് മുറികളുണ്ട്. സെക്സ്-ബോഡി മസാജിംഗായിരുന്നു ഇവിടെ നൽകി വന്നിരുന്നത്. മസാജിംഗിനായി പാർലറിൽ എത്തുന്ന കസ്റ്റമേഴ്സ് തന്നെയാണ് മസാജ് ചെയ്യുവാനുള്ള യുവതികളെ തിരഞ്ഞെടുക്കുന്നതും. മണിക്കൂറുകൾക്കാണ് പണം. ഒരു മണിക്കൂർ മസാജിംഗിന് 25,000 രൂപ വരെയാണ് ഇവർ വാങ്ങിയിരുന്നത്. മസാജ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ത്രീകൾ കസ്റ്റമേഴ്സിന് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതും സ്ഥാപനത്തിൽ പതിവായിരുന്നു. വൻ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് മസാജ് പാർലർ നടന്നുവന്നിരുന്നത്.

തൊടുപുഴ നഗരത്തിൽ പുതിയ കെഎസ്ആർടിസി ടെർമിനലിന് സമീപത്തെ സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവന്നിരുന്ന ലാവ ബ്യൂട്ടി പാർലറിലാണ് ഡിവൈഎസ്︋പി എംആർ മധുബാബുവിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഈ സ്ഥാപനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button