Latest NewsKeralaNews

ലോ കോളേജിലെ സമര രീതിയോട് യോജിപ്പില്ല, ജനാധിപത്യപരമായി സമരം ചെയ്യണം: എസ്എഫ്ഐയെ തള്ളി എംവി ഗോവിന്ദൻ

തിരുവനന്തപുരം: ലോ കോളേജിലെ എസ്എഫ്ഐ സമര രീതിയോട് യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ജനാധിപത്യപരമായി സമരം ചെയ്യണമെന്നും എസ്എഫ്ഐയെ തള്ളിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

നടന്നത് എന്താണെന്ന് എസ്എഫ്ഐക്കാരോട് ചോദിച്ചതിന് ശേഷം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകോളേജിൽ എസ്എഫ്ഐ നടത്തിയത് ക്രൂരമായ ആക്രമണമെന്ന് പ്രിൻസിപ്പാളും അധ്യാപകരും ആരോപിച്ചിരുന്നു.

10 മണിക്കൂറോളം അധ്യാപകരെ മുറിയിൽ ബന്ധിയാക്കി. സംഭവത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ വികെ സഞ്ജുവിന് കൈക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിപ്പിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിഛേദിച്ചുമായിരുന്നു എസ്എഫ്ഐ ഉപരോധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button